Kerala
കൊച്ചി: മാറി മറിഞ്ഞ് വീണ്ടും സ്വർണവില. ഇന്ന് നാല് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും നടന്ന വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില വൈകുന്നേരം രണ്ട് തവണ വർധിച്ചു.
ഇന്ന് വൈകുന്നേരം നാലിനുശേഷം സ്വർണവില പവന് 2000 രൂപ വർധിച്ച് 1,09,920 രൂപയിലെത്തി. ഗ്രാമിന് 250 രൂപയാണ് വർധിച്ചത്. പിന്നീട് രാത്രി ഏഴോടെ വീണ്ടും സ്വർണവില വർധിച്ചു. 2400 രൂപയാണ് വീണ്ടും വർധിച്ചത്. ഇതോടെ ഒരു പവന് 1,12,320 രൂപയായി.
ഇന്ന് രണ്ട് തവണയായി പവന് 9,840 രൂപ കുറഞ്ഞശേഷം രണ്ട് തണയായി 4400 രൂപ വർധിച്ചു. ഇന്ന് രാവിലെ പവന് 1,11,120 രൂപയായിരുന്നു. ഞായറാഴ്ച പവന് 1,17,760 രൂപയായിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഉച്ചയ്ക്കുശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,865 രൂപയിലും പവന് 94,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് രാവിലെ സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,925 രൂപയിലും പവന് 95,400 രൂപയിലുമായിരുന്നു വ്യാപാരം.
ഒരാഴ്ച നീണ്ട ചാഞ്ചാട്ടത്തിനു ശേഷം തിങ്കളാഴ്ച സ്വർണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. മാസാദ്യ ദിനത്തിലെ വൻകുതിപ്പിന് ബ്രേക്കിട്ട സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു.
ഒക്ടോബർ 17നും 21നും രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് കേരളത്തിലെ സർവകാല ഉയരം. ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു. വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.
ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു. തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണവില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില 28ന് 89,000 രൂപയിലും താഴെവീഴുകയായിരുന്നു.
നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.
Business
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെ രണ്ടു തവണയായി പവന് 680 രൂപയാണു കുറഞ്ഞത്. രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഒരു ഗ്രാമിന് 11,950 രൂപയിലും പവന് 95,600 രൂപയിലും എത്തി.
എന്നാല്‍ ഉച്ചയ്ക്കുശേഷം വീണ്ടും ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 11,885 രൂപയും പവന് 95,080 രൂപയുമായി.
Business
2025 അവസാനിക്കാന്‍ 31 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 2026ലേക്ക് കയറുമ്പോള്‍ സാമ്പത്തികരംഗം ശ്രദ്ധ വെക്കുന്നത് സ്വര്‍ണവിലയിലെ ഉയര്ച്ച് താഴ്ച്ചകളാണ്. കുത്തനെ ഇടിവു സംഭവിക്കാതെ അഭൂതപൂര്‍വമായ മുന്നേറ്റമാണ് കഴിഞ്ഞ 11 മാസങ്ങളായി സ്വര്‍ണവിലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസമാണ് കേരളത്തിലെ സ്വര്‍ണ വില രണ്ടാഴ്ച ഇടവേളയ്ക്ക് ശേഷം വീണ്ടും 94,000 രൂപ കടന്നത്.
മുന്‍പ് നവംബര്‍ 13നായിരുന്നു ഇത്തരത്തില്‍ വില ഉയര്‍ന്ന് 94000-ത്തിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ സ്വര്‍ണവില കുതിപ്പ് തുടരുമെന്ന് നിഗമനത്തിലാണ് സാമ്പത്തിക വിദഗ്ധരും ബിസിനസ് ലോകവും. ആഗോള രംഗത്ത് അഭൂതവര്ധനവ് സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണ വില 1.20 ലക്ഷം രൂപയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് ഗ്രാമിന്റെ നിരക്കില്‍ 15,000ലേക്കുമെത്തുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍, പണപ്പെരുപ്പ സമ്മര്‍ദ്ദം, യുഎസ് താരിഫുകള്‍ തുടങ്ങിയ കാരണങ്ങളാണ് സ്വര്‍ണവിലയില്‍ അപ്രതീക്ഷിത മുന്നേറ്റത്തിന് കാരണമായി പറയുന്നത്. ഇപ്പോഴിതാ 2026ലും സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് മുന്നേറ്റമുണ്ടാകുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഒക്ടോബര്‍ 20-ന് രേഖപ്പെടുത്തിയ 4381.21 ഡോളറാണ് സ്വര്‍ണത്തിന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില. 2026ലും ഇതിനെയും മറിക്കടക്കുമെന്നും കുറഞ്ഞപക്ഷം 5000 ഡോളറിലേക്ക് വില എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകൂട്ടല്‍. വില അഞ്ചു മുതല്‍ 20 ശതമാനം വരെ വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
അതായത് നിലവിലെ വിലയില്‍ നിന്നും 19 ശതമാനം മുന്നേറ്റം. അതേസമയം ഡോയ്ചെ ബാങ്കിന്റെ വിലയിരുത്തല്‍ പ്രകാരം സ്വര്‍ണ വില 4,950 ഡോളറിലേക്ക് എത്തുമെന്നാണ്. കേന്ദ്ര ബാങ്കുകളുടെ വാങ്ങലും പലിശ നിരക്ക് കുറയ്ക്കലാണ് ഇതിന് കാരണമെന്നും വില വര്‍ധനവ് മാത്രമേ സംഭവിക്കുവെന്നും ഡോയ്ചെ വ്യക്തമാക്കുന്നു. എന്നാല്‍ ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്ന വില 4900 ഡോളറാണ്. യു.എസ് ഫെഡറല്‍ റിസര്‍വ് 75 അടിസ്ഥാന നിരക്ക് കുറയ്ക്കും എന്നും പ്രതീക്ഷിക്കപ്പെടുന്നു.
Kerala
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,175 രൂപയിലും പവന് 89,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുന്ന സ്വർണവില ചൊവ്വാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 8,280 രൂപയാണ്; ഗ്രാമിന് 1,035 രൂപയും.
ഒക്ടോബർ 17നും 21നും രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് കേരളത്തിലെ സർവകാല ഉയരം. ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.